കോട്ടയം: പ്രിൻസ് ലൂക്കോസിന്റെ സ്മരണാർഥം കോളജ് വിദ്യാർഥികൾക്കായി എട്ടിന് കോട്ടയം ഗാന്ധിജി സ്റ്റഡി സെന്ററിൽ നടത്തുന്ന അഖില കേരള പ്രസംഗമത്സരത്തിന്റെ ബ്രോഷർ പ്രകാശനം മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു.
ചടങ്ങിൽ ജോയി എബ്രഹാം, ജയ്സൺ ജോസഫ്, ബിനു ചെങ്ങളം, മജു പുളിക്കൻ, അനിൽ വി. തയ്യിൽ, ജോയ് ചെട്ടിശേരി, സിബി കൊച്ചുപുരയ്ക്കൽ, എബി പൊന്നാട്ട്, കുഞ്ഞ് കളപ്പുര, പ്രിൻസ്മോൻ കുഴിച്ചാലിൽ, ജോർജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അഞ്ചിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8113999123, 9447096858